ജോർദാനിൽ നിന്ന് ‘ആടുജീവിതം’ സംഘം കൊച്ചിയിൽ തിരിച്ചെത്തി

Aadujeevitham team reached kochi

ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ജോർദ്ദാനിൽ നിന്ന് മടങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തി.

ഒൻപത് മണിയോടെയാണ് എയർ ഇന്ത്യ വിമാനം നെടുമ്പാശേരിയിൽ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജോർദാനിൽ നിന്ന് സംഘം പുറപ്പെട്ടത്. 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തുന്നതോടെ ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്ക് ഇവർ മാറും. 14 ദിവസം നിരീക്ഷണത്തിൽ തുടരും.

മാർച്ച് 15നാണ് പൃഥ്വിരാജും സംഘവും ജോർദാനിലെത്തിയത്. കൊവിഡ് പ്രതിസന്ധി മൂലം ജോർദാനിൽ പെട്ടുപോകുകയിരുന്നു സംഘം.

Story Highlights- Aadujeevitham team reached kochiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More