സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ 26 വരെ റേഷന്‍കടകളില്‍ ലഭിക്കും

Free food kits  available  ration shop till 26th

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി നടത്തുന്ന പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാല്‍ ഇ-പോസ് പ്രവര്‍ത്തനം താത്കാലികമായി തടസപ്പെട്ടതിനെ തുടര്‍ന്നാണ് തിയതി നീട്ടാന്‍ തീരുമാനിച്ചത്.

24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം മെയ് 15 വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ക്കും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് കിറ്റ് ലഭ്യമായി തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

 

Story Highlights:Free food kits  available  ration shop till 26thനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More