പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. റോഡ്‌സ് ആൻ ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വി.കെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാഴ്ചയ്ക്കകം ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലും മൊഴിയെടുക്കും. തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിലാകും ചോദ്യം ചെയ്യുക.
Read Also : പാലാരിവട്ടം പാലം അഴിമതി : അനുമതി നൽകി ഉത്തരവിറക്കിയതിൽ പങ്കില്ലെന്ന് മുഹമ്മദ് ഹനീഷ്
മുൻകൂർ തുക കൈമാറാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം ഹനീഷ് മൊഴി നൽകിയത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനാണ് കൈമാറിയത്. അനുമതി നൽകി ഉത്തരവിറക്കിയതിൽ പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. നാലുമണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് ഹനീഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കേസിൽ മുഖ്യപ്രതിയായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ മൂന്ന് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
Story Highlights- ibrahim kunju may be interrogated again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here