വർക്ക് ഫ്രം ഹോം എഫക്ട്: ലൈവ് റിപ്പോർട്ടിംഗിനിടെ പശ്ചാത്തലത്തിൽ പൂച്ചകൾ തമ്മിൽ തല്ല്; വൈറൽ വീഡിയോ

viral

കൊവിഡ് 19 ബാധയെ തുടർന്ന് ലോകമെമ്പാടുമുള്ള കമ്പനികൾ വർക്ക് ഫ്രം ഹോം സംസ്കാരത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ്. ഐടി കമ്പനികളും മാധ്യമ സ്ഥാപനങ്ങളുമൊക്കെ ഇത്തരത്തിൽ വീടുകളിലിരുന്ന് തൊഴിലെടുക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു. വർക്ക് ഫ്രം ഹോമിൽ സംഭവിക്കുന്ന രസകരമായ അബദ്ധങ്ങളും കാഴ്ചകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഒരു രസകര കാഴ്ചയുടെ വാർത്തയാണ് ഫിലിപ്പീൻസിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വീട്ടിലിരുന്നുള്ള വാർത്താ റിപ്പോർട്ടിംഗിലാണ് ഡോറിസ് ബിഗോർണിയ ഈ മാധ്യമ പ്രവർത്തക. എബിഎസ്-സിബിഎൻ ന്യൂസ് റിപ്പോർട്ടറായ ഇവർ സഹ അവതാരകനായ ആല്വിൻ എൽച്ചിയോക്കൊപ്പം ഒരാളെ അഭിമുഖം ചെയ്യുകയായിരുന്നു. പക്ഷേ, പശ്ചാത്തലത്തിൽ അവരുടെ രണ്ട് വളർത്തു പൂച്ചകൾ തമ്മിൽ പൊരിഞ്ഞ അടിയാണ്. ബെല്ല ലൂണ, നാല എന്നീ പൂച്ചകൾ തമ്മിലുള്ള അടിപിടിയുടെ ദൃശ്യങ്ങാൽ പശ്ചാത്തലത്തിൽ കാണാം. ഇടക്കിടെ ഭാഗികമായി തിരിഞ്ഞ് കണ്ണു കൊണ്ട് പൂച്ചകളെ നിലക്ക് നിർത്താൻ ഇവർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.അങ്ങനെ പൂച്ചകളുടെ ഈ ബഹളത്തിനിടയിലും കുറച്ച് ബുദ്ധിമുട്ടി, വളരെ ഭംഗിയായി ഡോറിസ് തന്റെ ജോലി ചെയ്ത് തീർത്തു.

read also:ജോർജ് കുട്ടിയും കുടുംബവും തിരികെ എത്തുന്നു;’ദൃശ്യം 2’അനൗൺസ്മെന്റ് വീഡിയോയുമായി മോഹൻലാൽ

പിന്നീട് ഡോറിസിന്റെ മകൾ നിക്കി ഈ വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു. ഈ ട്വീറ്റ് പിന്നീട് ഡോറിസ് തന്നെ പങ്കുവെക്കുകയും ചെയ്തു. ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 12 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ 17000ലധികം തവണയാണ് പങ്കുവെക്കപ്പെട്ടത്.

Story highlights-Live news report cat fight in background

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top