നോര്‍ക്കയുടെ ജില്ലാ സെന്ററുകളും 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 27 മുതല്‍

NORKA's district centers  in operation from 26

നോര്‍ക്കയുടെ എല്ലാ ജില്ലാ സെന്ററുകളും 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കെത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സിഇഒ അറിയിച്ചു.

നോര്‍ക്ക റൂട്ട്സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളില്‍ മെയ് 27 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. തിരുവനന്തപുരം മേഖലാ ഓഫീസില്‍ 20 മുതല്‍ അറ്റസ്റ്റേഷന്‍ നടപടികള്‍ പുനരാരംഭിച്ചിരുന്നു.

Story Highlights: NORKA’s district centers  in operation from 26നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More