മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ ഞായറാഴ്ച

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനെ തുടര്‍ന്ന് റമളാന്‍ മാസത്തിലെ 30 വ്രതങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പെരുന്നാള്‍ സമസ്‌ക്കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ മതനോതാക്കള്‍ ആഹ്വാനം ചെയ്തു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പള്ളികളിലും ഈദ് ഗാഹുകളിലും നമസ്‌ക്കാരം ഉണ്ടാകില്ല. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെ വിശ്വാസികളോട് വീടുകളില്‍ നമസ്‌കരിക്കാന്‍ മത നേതാക്കള്‍ ആഹ്വാനം ചെയ്തു.
പെരുന്നാള്‍ ഞായറാഴ്ച്ച ആയതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരുന്നാള്‍ രാവായ ശനിയാഴ്ച്ച രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പെരുന്നാള്‍ ആഘോഷം പരിമിതപ്പെടുത്തണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മതനേതാക്കള്‍ ആഹ്വാനം ചെയ്തു.
Story Highlights: Kerala to celebrate Eid-ul-Fitr on Sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here