കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ എട്ട്

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് വന്ന വെള്ളാവൂര്‍ സ്വദേശിക്കും അബുദാബിയില്‍ നിന്ന് എത്തിയ മേലുകാവ് സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
read also:സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി
മുംബൈയില്‍ നിന്ന് മെയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്റീനിലായിരുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.
Story highlights-two more covid cases confirmed in kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here