നാലു ജില്ലകളില്‍നിന്നുള്ള 1402 ഇതര സംസ്ഥാന തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി

1402 other-State workers returned to Uttar Pradesh

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലേക്ക് പുറപ്പെട്ട ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങിയത് നാലു ജില്ലകളില്‍നിന്നുള്ള 1402 ഇതര സംസ്ഥാന തൊഴിലാളികള്‍. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളിലാണ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

കോട്ടയം ജില്ലയിലെ തൊഴിലാളികളെ 29 ബസുകളിലാണ് എത്തിച്ചത്. 6.45 ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി 6.15ന് ട്രെയിന്‍ പുറപ്പെട്ടു. തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ലഭ്യമാക്കി. ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് തുടങ്ങിയവര്‍ തൊഴിലാളികളെ യാത്രയാക്കാനെത്തി.

Story Highlights: 1402 other-State workers returned to Uttar Pradeshനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More