കണ്ണൂരില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ്; നാല് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

coronavirus, covid19, kannur updates

കണ്ണൂരില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ജില്ലയില്‍ ഏഴ് സ്ഥലങ്ങളെ കൂടി ഹോട്ട് സ്‌പോട്ട് മേഖലയില്‍ ഉള്‍പ്പെടുത്തി.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെയും തലശേരി ജനറല്‍ ആശുപത്രിയിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.കൂടാളി സ്വദേശിനിയായ 55കാരിക്കും ഉരുവച്ചാല്‍ സ്വദേശിനിയായ അന്‍പതുകാരിക്കുമാണ് രോഗം.ചെറുവാഞ്ചേരി സ്വദേശിയായ 29കാരനും ധര്‍മടം സ്വദേശിയായ 65 കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.മെയ് ഏഴിന് ദുബായി- കരിപ്പൂര്‍ വിമാനത്തില്‍ വന്ന നാല് കണ്ണൂര്‍ സ്വദേശികള്‍ക്കും രോഗമുണ്ടൈന്ന് കണ്ടെത്തി. പാനൂര്‍, പുഴാതി, തലശേരി വടക്കുമ്പാട്, പിണറായി സ്വദേശികളാണിവര്‍.

മെയ് 18 ന്ഖത്തറില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയബക്കളം സ്വദേശിനി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് റിയാദില്‍ നിന്നെത്തിയ ധര്‍മടം സ്വദേശി എന്നിവരുടേയും പരിശോധനാ ഫലം പോസിറ്റീവാണ്.മുംബൈയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മെയ് ഒന്‍പതിനെത്തിയ മേക്കുന്ന് സ്വദേശിനി, 10ന് എത്തിയ ചെറുവാഞ്ചേരി സ്വദേശിനി, 18ന് എത്തിയ പന്ന്യന്നൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം. ഒന്‍പത് വയസ് പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.മെയ് ആറിന് ബംഗളൂരുവില്‍ നിന്നെത്തിയ പെരളശേരി സ്വദേശി, 14 ന് അഹമ്മദാബാദില്‍ നിന്ന് വന്ന പാനൂര്‍ സ്വദേശി, 18ന് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ കണിച്ചാര്‍ മണത്തണ സ്വദേശിനി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 166 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.കണ്ണൂര്‍ കോര്‍പ്പറേഷന്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, ചിറക്കല്‍, മാലൂര്‍, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍ പഞ്ചായത്തുകളെയും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 15 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയില്‍ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

 

Story Highlights: coronavirus, covid19, kannur updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top