ഏഴ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ ക്വാറന്റീൻ ചെയ്യുമെന്ന് ബീഹാർ

bihar

ഏഴ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ക്വാറന്റീൻ ചെയ്യുമെന്ന് ബീഹാർ. കൊവിഡ് കേസുകളിലെ വർധന കണക്കിലെടുത്താണ് തീരുമാനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെയാണ് ക്വാറന്റീനിൽ ആക്കുക. ബീഹാർ ദുരന്ത നിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.

ഉത്തരവ് പ്രകാരം അഹമ്മദാബാദ്, സൂറത്ത്, മുംബൈ, പൂനെ, ഗാസിയാബാദ്, ഫരീദാബാദ്, നോയ്ഡ, കൊൽക്കത്ത, ഗുരുഗ്രാം, ബംഗളൂരു എന്നീ നഗരത്തിൽ നിന്ന് വരുന്ന തൊഴിലാളികളെ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലായിരിക്കും പാർപ്പിക്കുക. ക്വാറന്റീൻ കേന്ദ്രം വിട്ടവർ പിന്നീട് ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

Read Also:ആറ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ

14 ദിവസത്തേക്ക് പ്രാദേശിക ക്വാറന്റീൻ കേന്ദ്രങ്ങളിലായിരിക്കും താമസിപ്പിക്കുക. രോഗലക്ഷണങ്ങളില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും. നിലവിലെ നഗരങ്ങളുടെ പട്ടികയിൽ ജില്ലാ ഭരണകൂടത്തിന് വേണമെങ്കിൽ കൂട്ടിച്ചേർക്കലുകൾ നടത്താമെന്നും ഉത്തരവിലുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് മടങ്ങുന്നവർ രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്നും ഉത്തരവിൽ പറയുന്നു.

Story highlights-bihar ,quarantine people from 7 states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top