ഇറ്റലിയില്‍ നിന്നെത്തിയവരെ അടിമാലിയില്‍ നിരീക്ഷണത്തിലാക്കി

Expatriates from Italy Under observation

കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 22ന് രാത്രി 8 മണിയോടെയാണ് ഇറ്റലിയില്‍ നിന്നെത്തിയ 13 പേരെ അടിമാലിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. നെടുമ്പാശേരി വിമാന താവളത്തിലെത്തിയവരെ പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ അടിമാലിയില്‍ എത്തിക്കുകയായിരുന്നു.

അടിമാലിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഘത്തിലെ 12 പേരും നിരീക്ഷണത്തില്‍ കഴിയുന്നത്. 56 വയസുള്ള അടിമാലി സ്വദേശിനിയോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ 10 പേര്‍ പുരുഷന്‍മാരും 3 പേര്‍ സ്ത്രീകളുമാണ്. സംഘത്തില്‍ രണ്ട് വൈദികരും ഉണ്ട്. തൊടുപുഴ താലൂക്കിലെ ആറുപേരും ഇടുക്കി താലൂക്കിലുള്ള മൂന്നു പേരും ഉടുമ്പന്‍ഞ്ചോല, ദേവികുളം താലൂക്കുകളിലെ രണ്ടുപേര്‍ വീതവുമാണ് അടിമാലിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ നിന്ന് എത്തിയ തൊടുപുഴ സ്വദേശിയെയും അടിമാലിയില്‍ മറ്റൊരു സ്വകാര്യ ഹോട്ടലിലും നിരീക്ഷത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹം വെള്ളിയാഴ്ചയാണ് അടിമാലിയിലെത്തിയത്.

 

Story Highlights: Expatriates from Italy Under observationനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More