അയൽവാസിയുമായുള്ള വാക്കുതർക്കം; യുവാവ് കുഴഞ്ഞു വീണ് മരിച്ചു

അയൽവാസിയുമായുള്ള വാക്കുതർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. വയനാട് വാരമ്പറ്റയിലാണ് സംഭവം. വാരാമ്പറ്റ സ്വദേശി പൂളക്കൽ ഷിഹാബ് (38) ആണ് മരിച്ചത്.

read also: മലപ്പുറത്ത് പന്തുകളിക്കിടെ വാക്കുതർക്കം; യുവാവിന് വെട്ടേറ്റു

അയൽവാസിയും സുഹൃത്തുമായ അത്തിലൻ അഹമ്മദുമായാണ് ഷിഹാബ് വാക്കുതർക്കത്തിലേർപ്പെട്ടത്. ഇതിനിടെ ഷിഹാബ് കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. സുഹൃത്ത് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

story highlights- wayanad, man diedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More