മലപ്പുറത്ത് പന്തുകളിക്കിടെ വാക്കുതർക്കം; യുവാവിന് വെട്ടേറ്റു

മലപ്പുറം താനൂരിൽ പന്തുകളിയെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ഉണ്യാൽ സ്വദേശി അക്ബർ ബാദുഷക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ചീനിച്ചിന്റെ പുരക്കൽ ഉനൈസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കം നേരത്തെ മുതലുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതി ഉനൈസ് നിരവധി അക്രമ കേസുകളിൽ പ്രതിയാണ്.

 

Story Highlights- stab, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top