മുംബൈയിൽ നിന്ന് വരുന്ന ട്രെയിന് കണ്ണൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ടത് സംസ്ഥാനം: റെയിൽവേ

ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിക്കുന്നത് സംസ്ഥാനമെന്ന് റെയിൽവേ. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അതിലാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതികരണം. തിരുവനന്തപുരത്ത് മാത്രം സ്റ്റോപ്പുള്ള ട്രെയിനാണ് മുംബൈയിൽ നിന്നു വരുന്നതെന്നും കണ്ണൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ടത് കേരള സർക്കാരെന്നും റെയിൽവേ വ്യക്തമാക്കി.
ട്രെയിൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ജില്ലാ ഭരണകൂടം വിവരമറിയുന്നത്. യുദ്ധകാലടിസ്ഥാനത്തിലാണ് കണ്ണൂരിൽ സൗകര്യങ്ങൾ ഒരുക്കിയത്. മഹാരാഷ്ട്ര പിസിസിയാണ് കേരളത്തിലേക്ക് ട്രെയിൻ ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് മുംബൈ ലോകമാന്യതിലകിൽ നിന്ന് 1400 ഓളം മലയാളി യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കോൺഗ്രസ് മഹാരാഷ്ട്ര ഘടകം മുൻകയ്യെടുത്ത് ഏർപ്പെടുത്തിയ ട്രെയിനിന് ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ് ഉണ്ടായിരുന്നത്.
Read Also:മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അറിയാതെ അധികൃതർ
എന്നാൽ ഇന്ന് രാവിലെ 9.30 ഓടെയാണ് ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ് അനുവദിച്ച വിവരം സ്റ്റേഷൻ അധികൃതർ അറിഞ്ഞത്. പതിനൊന്ന് മണിയോടെ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. തുടർന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് യുദ്ധകാലടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
കണ്ണൂർ സ്വദേശികളടക്കം ഇരുന്നൂറോളം പേർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ കൊണ്ടുപോകാനായി 15 ഓളം കെഎസ്ആർടിസി ബസുകളും തയ്യാറാക്കി.
Story highlights-mumbai kerala train, kannur stop, state govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here