Advertisement

സംസ്ഥാനത്തെ ജയിലുകളിൽ പ്രതികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി ജയിൽ മേധാവിയുടെ ഉത്തരവ്

May 23, 2020
Google News 2 minutes Read

കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിൽ പ്രതികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി ജയിൽ മേധാവിയുടെ ഉത്തരവ്. പുതുതായി എത്തുന്ന അന്തേവാസികൾക്ക് രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിരീക്ഷണത്തിൽ പാർപ്പിക്കണം എന്നുമാണ് ജയിൽ ഡിജിപിയുടെ നിർദേശം.

പരോൾ കഴിഞ്ഞു തിരിച്ചെത്തുന്നവരെയും റിമാൻഡ് പ്രതികളെയും, കൊവിഡ് 19 ബാധിതർ അല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ജയിലുകളിൽ പ്രവേശിപ്പിക്കാവുവെന്നും ജയിൽ മേധാവി ഋഷിരാജ് സിങ് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ, പൂജപ്പുര സെൻട്രൽ ജയിലിലടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ഇതു വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. പലയിടത്തും ജയിലിന് മുന്നിൽ റിമാൻഡ് പ്രതികളയുമായി പൊലീസുകാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ജയിൽ ഡിജിപി ഉത്തരവിട്ടത്.

പുതുതായി എത്തുന്ന അന്തേവാസികളെ സാധാരണയുള്ള വൈദ്യപരിശോധനയ്ക്ക് പുറമെ, ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ള ആശുപത്രിയിൽ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കണം. പനി, ചുമ എന്നിങ്ങനെ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി, മെഡിക്കൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തണം. പുറത്തു നിന്നെത്തുന്ന തടവുകാരെ , രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിർബന്ധമായും 14 ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിക്കണം. ആരെങ്കിലും രോഗലക്ഷണം കാണിച്ചാൽ ഉടൻ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കണം. ജയിൽ ഡിഐജിമാരുടെയും, ജയിൽ മെഡിക്കൽ ഓഫീസർമരുടെയും നേതൃത്വത്തിൽ ജയിലുകളിൽ ഇതിനായുള്ള നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കണം. ജയിലിലെ അന്തേവാസികളുടെയും, ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും, രോഗവ്യാപനം തടയാനുമാണ് ജയിൽ ഡിജിപിയുടെ ഉത്തരവ്.

Story highlight: Prison chief’s order specifying guidelines for entry of accused into prisons in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here