Advertisement

രാഹുൽ ഗാന്ധിയും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള സംഭാഷണം; വിഡിയോ പുറത്തുവിട്ട് കോൺഗ്രസ്

May 23, 2020
Google News 4 minutes Read
rahul gandhi

പലായനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി രാഹുൽ ഗാന്ധി നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപം കോൺഗ്രസ് പുറത്തു വിട്ടു. ഇതര സംസ്ഥാന തൊഴിലാളികൾ രാജ്യത്തിന്റെ സമ്പത്തെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലാളികൾക്ക് സാധ്യമായ സഹായങ്ങൾ ചെയ്യാം എന്നും രാഹുൽഗാന്ധി ഉറപ്പുനൽകി

read also:ഡൽഹിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുമേൽ അണുനാശിനി പ്രയോഗം; അബദ്ധമെന്ന് അധികൃതർ

രാജ്യത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതവും, പലായനത്തിനിടെ അപകടവും തുടർക്കഥയാകുമ്പോഴാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തൊഴിലാളികളെ നേരിട്ടിറങ്ങി സന്ദർശിച്ചത്. അംബാലയിൽ നിന്നും ഝാൻസിയിലേക്ക് നടന്നുപോയ ഇതര സംസ്ഥാന തൊഴിലാളികളുമായി ഡൽഹിയിലെ സുഖ്‌ദേവ് വിഹാറിൽ വച്ച് രാഹുൽ ഗാന്ധി സംസാരിക്കുന്ന ദൃശ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ പാവങ്ങളായ തങ്ങൾ എന്ത് ചെയ്യുമെന്ന് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് ചോദിച്ചു. സർക്കാരിന് പാവങ്ങളെക്കുറിച്ച് ചിന്തയില്ല എന്നും തൊഴിലാളികൾ രാഹുൽ ഗാന്ധിയുടെ പറഞ്ഞു.

സാധ്യമായ സഹായങ്ങൾ ഉറപ്പ് നൽകിയ രാഹുൽ ഒരു മണിക്കൂറോളം തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ചു. പിന്നീട് കോൺഗ്രസ് ഒരുക്കിയ വാഹനങ്ങളിലാണ് തൊഴിലാളികളെ ഝാൻസിയിൽ എത്തിച്ചത്. രാഹുൽ ഗാന്ധി തൊഴിലാളികളെ സന്ദർശിച്ചതിനെ ബിജെപി കേന്ദ്രങ്ങൾ രാഷ്ട്രീയമായി വിമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പൂർണ ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.

Story highlights-rahul gandhi talks with migrant workers, full video, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here