Advertisement

‘സമ്പദ് വ്യവസ്ഥയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകാൻ ആർബിഐ തയാറാകണം’; പി ചിദംബരം

May 23, 2020
Google News 2 minutes Read
p Chidambaram

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകാൻ റിസർവ് ബാങ്ക് തയാറാകണമെന്നു മുൻ കേന്ദ്ര ധനകാര്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. കേന്ദ്രസർക്കാർ തങ്ങളുടെ കടമ നിറവേറ്റണമെന്നും ധനപരമായ നടപടികൾ കൈക്കൊള്ളണമെന്നും സർക്കാരിനോട് വ്യക്തമായി പറയാൻ റിസർവ് ബാങ്ക് തയ്യാറാകണമെന്നാണ് ചിദംബരത്തിന്റെ ആവശ്യം. ഡിമാൻഡ് തകർന്നുവെന്നും 2020-21 ലെ വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് നീങ്ങിയെന്നുമുള്ള ആർബിഐ ഗവർണർ ശക്തികാന്ത ദാസയുടെ പ്രസ്താവന മുൻനിർത്തിയായിരുന്നു ചിദംബരത്തിന്റെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനും എതിരേ ശക്തമായ വിമർശനങ്ങളും ചിദംബരം ഉന്നയിച്ചു. ആർബിഐ ഗവർണറുടെ പ്രസ്താവന പുറത്തു വന്ന സാഹചര്യത്തിൽ ജിഡിപിയുടെ ഒരു ശതമാനത്തിനും താഴെയുള്ള ഉത്തേജക പാക്കേജ് സംബന്ധിച്ച് സ്വയം പ്രശംസയ്ക്ക് മോദിയും നിർമല സീതാരാമനും തയാറാകുമോയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.

Read Also:രാഹുൽ ഗാന്ധിയും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള സംഭാഷണം; വിഡിയോ പുറത്തുവിട്ട് കോൺഗ്രസ്

2020-21 വർഷത്തിൽ രാജ്യത്തിന്റെ വളർച്ച നിരക്ക് നെഗറ്റീവ് ആയി തുടരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ പറയുന്നത്. ഇതനുസരിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ കാര്യമായ ചലന സൃഷ്ടിക്കില്ലെന്നാണ് റിസർവ് ബാങ്കിന്റെ തന്നെ അനുമാനമെന്നാണ് ചിദംബരം ചൂണ്ടിക്കാണിക്കുന്നത്. പ്രഖ്യാച്ചിരിക്കുന്ന സാമ്പത്തിക ഉത്തേജക പാക്കേജിൽ സർക്കാർ പുനർവിചിന്തനം നടത്തണമെന്നാണ് പി ചിദംബരം ആവശ്യപ്പെടുന്നത്. ജിഡിപിയുടെ പത്ത് ശതമാനമെന്ന് സർക്കാർ പറയുന്ന സാമ്പത്തിക ഉത്തേജന പാക്കേജ് ഒരു ശതമാനത്തിലും താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story highlights-‘RBI should direct central government to intervene in the economy’; P Chidambaram

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here