ഡൽഹി എയിംസിലെ മുതിർന്ന ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

ഡൽഹി എയിംസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ജിതേന്ദ്ര നാഥ് പാണ്ഡെ എന്ന ഡോക്ടറാണ് മരിച്ചത്. 78 വയസായിരുന്നു. എയിംസ് പൾമണോളജി വിഭാഗം പ്രൊഫസറും ഡയറക്ടറുമായിരുന്നു ജിതേന്ദ്ര നാഥ് പാണ്ഡെ.

കൊവിഡ് ബാധിച്ച് ആഴ്ചകളോളം ചികിത്സയിലായിരുന്നു ജിതേന്ദ്ര നാഥ് പാണ്ഡെ. ഡൽഹിയിലെ മുതിർന്ന ഡോക്ടറായ സംഗീത റെഡ്ഡിയാണ് ഡോ. ജിതേന്ദ്രനാഥ് പാണ്ഡെയുടെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

read also: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 47,000 കടന്നു; 24 മണിക്കൂറിനിടെ 60 മരണം

അതേസമയം ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. പുതുതായി 591 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 12,910 ആയതായി ഡൽഹി സർക്കാർ അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത്.

story highlights- corona virus, delhi, AIIMS, Dr Jitendra Nath Pande

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top