ഏഴ് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

arrest

സ്റ്റേഷനറി കടയിലെ കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിച്ചതിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസിന്റെ നിര്‍ദേശപ്രകാരം ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിനു സമീപം കട നടത്തുന്ന തമിഴ്‌നാട് സ്വദേശി രാജ്കുമാര്‍ (47), സുബീഷ് (27) എന്നിവരാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിക്കൊണ്ടു വരവെ പൊലീസിന്റെ പിടിയിലായത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ കാറില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കൊണ്ടുനടന്നു വില്പന നടത്തിവന്ന ഇവരെ നാളുകളായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

Read Also:ജലന്ധറിൽ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 22 പേര്‍ എത്തി

ഏഴു ലക്ഷത്തോളം വിലവരുന്ന 4500 ഓളം പാക്കറ്റുകള്‍ കാറില്‍ നിന്നും കണ്ടെടുത്തു. കൂടാതെ വിൽപന നടത്തിയ വകയായി ലഭിച്ച രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയും കണ്ടെടുത്തു. തമിഴ്നാട്ടില്‍നിന്നും സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിറ്റുവരികയാണ് സംഘം.

Story Highlights- Two held with banned tobacco productsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More