അഞ്ജന ഹരീഷിന്റെ മരണം വീട്ടുകാരുടെ പീഡനത്തെ തുടർന്നെന്ന് സുഹൃത്തുക്കൾ

മലയാളി വിദ്യാർത്ഥി അഞ്ജന ഹരീഷിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ആത്മഹത്യക്കു പിന്നിൽ വീട്ടുകാരുടെ പീഡനം ആണെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. ബൈസെക്ഷ്വലായ അഞ്ജനയെ അംഗീകരിക്കാതിരുന്ന കുടുംബവും സമൂഹവുമാണ് ആത്മഹത്യക്ക് ഉത്തരവാദിയെന്നാണ് സുഹ്യത്തുക്കളുടെ ആരോപണം.
അതേസമയം, അഞ്ജന ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് മിനി പറയുന്നു. കൂട്ടുകാർ കൊലപെടുത്തിയതാകാമെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
Read Also:ഗോവയിൽ മലയാളി യുവതി മരിച്ച സഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
എന്നാൽ, അഞ്ജന ആത്മഹത്യ ചെയ്‌തെന്നാണ് ഗോവ പൊലീസിന്റെ റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് ആർക്കെതിരെയും കേസെടുത്തിട്ടില്ല. ഈ മാസം 13 നാണ് അഞ്ജനയെ ഗോവയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
Story highlights-Friends say Anjana Harish’s death continues to harass her family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here