ഗോവയിൽ മലയാളി യുവതി മരിച്ച സഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

anjana

ഗോവയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കാഞ്ഞങ്ങാട് സ്വദേശിയായ അഞ്ജന കെ.ഹരീഷിന്റെ (21) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നൽകി.

സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ മെയ് 13നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. താമസ സ്ഥലത്തിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നുവെന്നാണ് ഗോവ പൊലീസ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, മകൾ മരിക്കുന്നതിനു തലേദിവസം വിളിച്ചിരുന്നുവെന്നും നാട്ടിലേക്കു മടങ്ങി വരുമെന്ന് അറിയിച്ചിരുന്നതായും അമ്മ പറയുന്നു. തലശ്ശേരി ബ്രണ്ണൻ കോളജിലെ വിദ്യാർഥിനിയായിരുന്നു.

നാല് മാസം മുൻപ് മകളെ കാണാനില്ലെന്ന് അമ്മ മിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് അഞ്ജനയെ കണ്ടെത്തി വീട്ടുകാർക്കു കൈമാറിയിരുന്നു.  മാർച്ച് ആദ്യം
കോളജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്നു പറഞ്ഞ് അഞ്ജന വീണ്ടും പോയി. എന്നാൽ തിരിച്ചു വന്നില്ല. തുടർന്ന് അമ്മ വീണ്ടും പൊലീസിൽ പരാതി നൽകി. തുടർന്ന് കോഴിക്കോട് സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പം പോകാൻ അഞ്ജനയെ അനുവദിച്ചു. പിന്നീട് യുവതിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.

read also:ഇസ്രായേലിലെ ചൈനീസ് സ്ഥാനപതിയെ മരിച്ച നിലയിൽ കണ്ടെത്തി

എന്നാൽ, മാർച്ച് 13 നുള്ള ഫേസ്ബുക്ക് ലൈവിൽ വീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും വീട്ടുകാർ ഉപദ്രവിക്കുകയാണെന്നാണ് അഞ്ജന പരാമർശിച്ചിരുന്നു. അഞ്ജനയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും യുവമോർച്ചയും രംഗത്തെത്തിയിട്ടുണ്ട്.

Story highlights-Malayalee girl found dead in Goa Relatives accused of mystery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top