ജിഎസ്ടിക്കു മേല്‍ സെസ് ചുമത്താനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

GST

ജിഎസ്ടിക്കു മേല്‍ സെസ് ചുമത്താനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം. കലാമിറ്റി സെസ് ഇപ്പോള്‍ ചുമത്താന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളില്‍ പ്രതീക്ഷിച്ച ഒരു സമീപനമായിരുന്നില്ല ഈ തീരുമാനത്തിന് ലഭിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ലക്ഷ്യത്തെ അട്ടിമറിക്കുന്നതാകും കലാമിറ്റി സെസ് ചുമത്താനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനമെന്ന് ബിജെപി വിലയിരുത്തി.

സെസ് ചുമത്താനുള്ള തീരുമാനം രാഷ്ട്രീയമായി അവതരിപ്പിക്കപ്പെട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ത്ഥരാത്രിയോടെ സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങിയിരിക്കുന്നത്. വരുമാന നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ പുതിയ വഴികള്‍ തേടിയാണ് കേന്ദ്രം ജിഎസ്ടിക്ക് മേല്‍ അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Story Highlights: Calamity cess  GST

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More