രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂണ്‍ മധ്യത്തോടെ ആരംഭിച്ചേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

International Flights May Start By Middle June Aviation Minister

കൊവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂണ്‍ മധ്യത്തോടെ ആരംഭിച്ചേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

സാഹചര്യങ്ങള്‍ അനുകൂലമായാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് പ്രവചനാത്മകമായ അവസ്ഥയുണ്ടായാല്‍ എന്തിനാണ് ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കണമെന്ന് മന്ത്രി ചോദിച്ചു. ജൂണ്‍ മധ്യത്തോടെയോ അല്ലെങ്കില്‍ ജൂലൈ ആദ്യമോ വിമാന സര്‍വീസുകള്‍ ആരംഭിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ സേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആയവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

 

Story Highlights: International Flights May Start By Middle June Aviation Ministerനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More