Advertisement

സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാതെ, കുട്ടികളെ രംഗത്തിറങ്ങി ബിജെപിയുടെ പ്രതിഷേധം; വിമർശനം ശക്തം

May 24, 2020
Google News 7 minutes Read
bjp protest using children

കുട്ടികളെ രംഗത്തിറക്കി മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിഷേധിച്ച ബിജെപിക്കെതിരെ വിമർശനം ശക്തം. ശിവസേന നേതാക്കൾക്കൊപ്പം ട്വിറ്ററിലും വിമർശനം ശക്തമാണ്. കുട്ടികളെ ഉപയോഗിച്ച്, അവരെ ശരിയായി മാസ്കുകൾ ധരിപ്പിക്കാതെ പ്രതിഷേധം നടത്തുന്നത് എന്ത് രാഷ്ട്രീയ തന്ത്രമാണെന്നാണ് ചോദ്യം ഉയരുന്നത്.

ശരിയായി മാസ്ക് പോലും ധരിപ്പിക്കാതെ കുട്ടികളെ പ്രതിഷേധത്തിനിറക്കിയത് ലജ്ജാവഹാണെന്ന് ടൂറിസം മന്ത്രി ആദിത്യ താക്കറെ കുറ്റപ്പെടുത്തി. വീടിനുള്ളിലിരിക്കേണ്ട സമയത്ത് ഇത്തരത്തിൽ പെരുമാറുന്നത് മോശമാണ്. ലോകം മുഴുവൻ പരസ്പരം സഹായിക്കുന്ന ഈ സമയത്ത് വെറുപ്പും ഭയവുമാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബിജെപി കുട്ടികളുടെ ജീവനെ വച്ച് പന്താടുകയാണെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആരോപിച്ചു.

Read Also: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 47,000 കടന്നു; 24 മണിക്കൂറിനിടെ 60 മരണം

കൊവിഡ് ബാധ തടയാൻ സർക്കാരിന് കഴിഞ്ഞില്ലെന്നാരോപിച്ചാണ് ബിജെപി കഴിഞ്ഞ ദിവസം പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര ബിജെപി ഹെഡ്‌ക്വാർട്ടേഴ്സിൽ വെച്ചായിരുന്നു പ്രതിഷേധം. എന്നാൽ, പ്രതിഷേധത്തിൽ കുട്ടികളും ഉൾപ്പെട്ടിരുന്നു. മാസ്കുകൾ താഴ്ത്തിവെച്ച് ബിജെപി പതാക ഉയർത്തി പ്രതിഷേദിക്കുന്ന ഈ കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.

മഹാരാഷ്ട്രയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 47,000 കടന്നു. 47,190 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ 50 ശതമാനത്തിൽ അധികം മഹാരാഷ്ട്രയിൽ നിന്നാണ്.

അതേസമയം, പ്രതിദിനം രോഗികളുടെ എണ്ണം കൂടുന്നുവെങ്കിലും സംസ്ഥാനത്ത് മരണ നിരക്കും എണ്ണം ഇരട്ടിക്കുന്നതിന്റെ തോതും കുറഞ്ഞിട്ടുണ്ട്. മരണ നിരക്ക് 3.4 ആണ്. രോഗികളുടെ എണ്ണം നേരത്തെ ഒരാഴ്ചകൊണ്ടാണ് ഇരട്ടിച്ചിരുന്നതെങ്കിൽ ഇപ്പോഴത് രണ്ടാഴ്ചയായി കുറഞ്ഞു.

Story Highlights: bjp protest using children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here