ഒമാനില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേര്‍ന്ന 136 പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ കൊവിഡ് 19 പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച 136 പ്രവാസികളെ അറസ്റ്റ് ചെയ്തു. ചെറിയ പൊരുന്നാള്‍ പ്രമാണിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന 136 പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
നിര്‍ദേശങ്ങള്‍ ലംഘിച്ച് ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതിനായി ഒത്തുചേര്‍ന്ന 40 പ്രവാസികള്‍ പിടിയിലായി. അല്‍ ഖൂദില്‍ ഒത്തുകൂടിയ 13 പേരെ അറസ്റ്റ് ചെയ്തു ദാഖിലിയ ഗവര്‍ണറേറ്റില്‍ കമേഴ്സ്യല്‍ കോംപ്ലക്സില്‍ ഉച്ച ഭക്ഷണത്തിനായി ഒത്തുചേര്‍ന്ന 49 പേരെ അറസ്റ്റ് ചെയ്തു അല്‍ അന്‍സാബില്‍ ഞായറാഴ്ച വൈകുന്നരേം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
Story Highlights: 136 expatriates arrested for Violating covid Instructions In Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here