പ്രതിപക്ഷ നേതാവിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോണിൽ വിളിച്ചാണ് പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സർക്കാരിനേയും മുഖ്യമന്ത്രിയേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് രം​ഗത്തെത്തിയത് വാർത്തയായിരുന്നു. സ്പ്രിംക്ലർ, ബെവ് ക്യൂ, ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു. സർക്കാരിന്റെ വാർഷിക ദിനത്തിലും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തി. ഇതിനിടയിലാണ് പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നതെന്ന് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ചു ആശംസകൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top