ഇന്റർനെറ്റ് പൗരാവകാശമെന്ന് പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം;മിനിമം വേതനം പുതുക്കി; ഇടത് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി

cm enumerates ldf govt achievements

ഇന്റർനെറ്റ് പൗരാവകാശമെന്ന് പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. എല്ലാ മേഖലകളിലും മിനിമം വേതനം പുതുക്കുകയും, കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും കേരളത്തിന് സാധിച്ചു.

എല്ലാവരേയും ഉൾക്കൊള്ളുന്ന നവകേരള സംസ്‌കാരം വളർത്താൻ സർക്കാരിന് സാധിച്ചു. കഴിഞ്ഞ സർക്കാർ ക്ഷേമ പെൻഷനായി നൽകിയത് 9270 കോടി രൂപയാണ്. എന്നാൽ 23409 കോടി ഇതുവരെ ഈ സർക്കാർ ക്ഷേമ പെൻഷനായി നൽകി.

പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തി. പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ വർധനവുണ്ടായി. കുടുംബശ്രീക്ക് റെക്കോഡ് വളർച്ചയുണ്ടായി. അതിഥി തൊഴിലാളികൾക്ക് പ്രത്യേക പാർപ്പിട സൗകര്യവും ഇൻഷുറൻസും ഏർപ്പെടുത്തി. എല്ലാ മേഖലയിലും മിനിമം വേതനം പുതുക്കി. തോട്ടം മേഖലക്ക് പ്രത്യേക പാക്കേജ് നൽകി. സ്റ്റാർട്ട് അപ്പുകൾക്കുള്ള ദേശീയ റാങ്കിംഗിൽ മുകളിലാണ് കേരളം. പൊതു ഇടങ്ങളിലും ലൈബ്രറികളിലും സൗജന്യ വൈഫൈ.

Read Also : പ്രതിസന്ധികളേറെ, എന്നാൽ വികസനരംഗം തളർന്നില്ല; സർക്കാർ ഇതുവരെ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സമീപനമല്ല കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഷ്ടത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നു. ലോകത്തിലെ സുരക്ഷിത ഇടമായി കേരളം മാറി. വ്യവസായങ്ങളെ ആകർഷിക്കാൻ നടപടി തുടങ്ങി. അനുമതികൾ വേഗത്തിലാക്കും. അപേക്ഷിച്ചാൽ ഒരാഴ്ചക്കകം ലൈസൻസും പെർമിറ്റും നൽകും.

Story Highlights- cm enumerates ldf govt achievements

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top