ടാക്സികള്‍ സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും

Evaluated health standards for auto rickshaws and taxis

എറണാകുളം ജില്ലയിലെ ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ഓട്ടോ റിക്ഷകളിലും ടാക്സികളിലും പാലിക്കേണ്ട ആരോഗ്യ മാനദണ്ഡങ്ങള്‍ വിലയിരുത്തി. ടാക്‌സി സ്റ്റാന്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും കറന്‍സി നോട്ടുകളുടെ വിനിമയം കഴിയുന്നത്ര കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക യോഗത്തില്‍ തീരുമാനിച്ചു.

ടാക്സികളില്‍ യാത്രികരെയും ഡ്രൈവറെയും വേര്‍തിരിക്കുന്ന സംരക്ഷണ ഭിത്തി സ്ഥാപിക്കുന്നതിനായി സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കണെന്ന് യോഗത്തില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

 

Story Highlights:Evaluated health standards for auto rickshaws and taxis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top