കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ എട്ട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

മണിക്കൂറിൽ പരമാവധി 40 കിമീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. മെയ് 28 വരെ ഇടിമിന്നലും തുടരാനും സധ്യതയുണ്ട്. പൊതുജനങ്ങളും മത്സ്യ ബന്ധനതൊഴിലാളികളും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Story highlight: Heavy rainfall is expected in the next four days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top