കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശിനിക്ക് രോഗം എവിടെ നിന്ന് ബാധിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല

COROnavirus

കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശിനി ആസിയക്ക് (62) രോഗം എവിടെ നിന്ന് ബാധിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. രോഗബാധയുണ്ടായിരുന്നവരുമായി ആസിയക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ആസിയക്ക് രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിന് ശേഷം ആസിയയുടെ ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചു. പിന്നീട് വീട്ടിലെ മൂന്നുപേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

Read More: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മടം സ്വദേശിനി

നാഡീസംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്ന ആസിയ രണ്ട് തവണയാണ് ആശുപത്രിയില്‍ പോയിരുന്നത്. തലശേരി സഹകരണ ആശുപത്രിയിലും കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലും നാഡീസംബന്ധമായ അസുഖത്തിന് ഇവര്‍ ചികിത്സ തേടിയുന്നു.

മെയ് 12 മുതല്‍ 17 വരെ തലശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. നാഡീസംബന്ധമായ അസുഖങ്ങള്‍ക്കായിരുന്നു ചികിത്സ തേടിയിരുന്നത്. 17 ന് വീട്ടില്‍ എത്തുകയും 18 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ചെയ്തു. ഇവിടെ എത്തിയപ്പോള്‍ തന്നെ നിമോണിയ അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായി. ഇതോടെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാ ഫലത്തിലാണ് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

Story Highlights: coronavirus, Covid 19, Lockdown, hotspot,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top