കൊവിഡ് ഭീതിയിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്കായി ‘പ്രത്യാശ’; അമേരിക്കയിലും പ്രവർത്തനം ആരംഭിച്ചു

prathyasha extend operation in america 

കൊവിഡ് ഭീതിയിൽ മാനസിക സംഘർഷം അനുഭവിക്കുന്ന അമേരിക്കൻ മലയാളികളെ സ്വാന്തനിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘പ്രത്യാശ’ അമേരിക്കയിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലുള്ള സംഘടനയുടെ അമേരിക്കൻ പതിപ്പാണ് ഇന്ന് പ്രവർത്തനമാരംഭിച്ചത്.

മലങ്കര കത്തോലിക്ക സഭാദ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് ബാബ,സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഡോക്ടർ റോയ് കള്ളിവയലിൽ, ആന്റ്‌റോ ആന്റണി എംപി, 24 എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നിന്നും സൂം ആപ്പിലൂടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

ലോകമെമ്പാടുമുള്ള മലയാളികൾക്കായി തുടങ്ങിയ ‘പ്രത്യാശ ഇന്ത്യയുടെ’ മാനസികാരോഗ്യ കൗൺസിലിംഗ് പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്ന വേളയിലാണ് പ്രവർത്തനം അമേരിക്കയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സേവനം പൂർണമായും സൗജന്യമാണ് എന്നതാണ് പദ്ധതിയെ വേറിട്ട് നിർത്തുന്നത്.

അമേരിക്കയിലെ മലയാളി ഹെൽപ്‌ലൈൻ ചെയർമാൻ അനിയൻ ജോർജ്, സൈക്കോ തെറാപ്പി വിദഗ്ധൻ ഡോക്ടർ ജോർജ് കാക്കനാട് എന്നിവരാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ നിരവധി മലയാളികൾ പ്രത്യാശയുടെ സേവനം പ്രയോജനപ്പെടുത്തിയതായി കോഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.

Story Highlights- prathyasha extend operation in america

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top