Advertisement

ആലപ്പുഴ തീരദേശ മേഖലയിൽ ധീവര സഭ പ്രഖ്യാപിച്ച ഹർത്താൽ ഭാഗീകം

May 25, 2020
Google News 2 minutes Read

തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ നീക്കം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ തീരദേശ മേഖലയിൽ ധീവര സഭ പ്രഖ്യാപിച്ച ഹർത്താൽ ഭാഗീകം. ചിലയിടങ്ങളിൽ മത്സ്യ ബന്ധന ബോട്ടുകൾ കടലിൽ ഇറക്കിയിരുന്നു. ഹർത്താലിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തോട്ടപ്പളളിയിലെ മരം മുറി, മണൽകടത്ത് വിഷയങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴ തീരദേശ മേഖലയിൽ ധീവര സഭ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഹർത്താലിൽ നിന്നും അവശ്യ സർവീസുകളെ ഒഴിവാക്കിയിരുന്നു. തീരദേശ മേഖലയിൽ ഉള്ളവർ മത്സ്യ ബന്ധനത്തിന് പോകരുതെന്നും ധീവര സഭ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ. പല മേഖലകളിലും ബോട്ടുകളും ചെറുവള്ളങ്ങളും കടലിൽ ഇറങ്ങി. അതേസമയം, കോൺഗ്രസുമായി ചേർന്ന് ധീവരസഭ നടത്തുന്ന സമരത്തെ വിമർശിച്ച് സിപിഎം അനുകൂല സംഘടനയായ മത്സ്യതൊഴിലാളി ഫെഡറേഷൻ രംഗത്തു വന്നിരുന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ കാറ്റാടി മരങ്ങൾ മുറിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ധീവര സഭ ജില്ല നേതൃത്വം.

Story highlight: hartal part of Dheera Sabha declaration in Alappuzha coastal zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here