കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് വർധിച്ചേക്കുമെന്ന് റവന്യു മന്ത്രി

കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് വർധിച്ചേക്കുമെന്നും അതിൽ അത്ഭുതപ്പെടാനില്ലെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. രോഗികളുടെ വർധനവിനെ കുറിച്ച് സർക്കാരിന് ധാരണയുണ്ട്.സമ്പർക്കത്തിലൂടെ രോഗം പടരാതിക്കാനാണ് ശ്രദ്ധിക്കുന്നത്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് വീടുകളിലെ നിരീക്ഷണത്തിലെ പോരായ്മ കൊണ്ട് മാത്രമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പോരായ്മകൾ ഉണ്ടോയെന്ന് സൂക്ഷ്മതലത്തിൽ പരിശോധിക്കും. അതോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക്പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ആവശ്യത്തിന് ഉണ്ടോയെന്നും പരിശോധിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Story highlight: The number of covid patients is likely to increase in the coming days, Revenue Minister said

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top