കൊല്ലം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് പേര്‍ക്ക് രോഗമുക്തി

covid19,coronavirus, kollam

കൊല്ലം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ എത്തിയ തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 38കാരനും കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശിയായ 23 വയസുള്ള യുവതിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശിയായ 23 വയസുള്ള യുവതി മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി പിതാവിനൊപ്പം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരെ പാരിപ്പള്ളി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ രോഗമുക്തി നേടി.

 

Story Highlights:  covid19,coronavirus, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top