ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഇന്ന് പത്തനംതിട്ട ജില്ലക്കാരായ 77 പേര്‍കൂടി എത്തി

expatriates

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ ഇന്ന് പത്തനംതിട്ട ജില്ലക്കാരായ 77 പേര്‍ കൂടി മടങ്ങിയെത്തി . എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയ ഇവരില്‍ 15 പേരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.

Read Also:എറണാകുളം ജില്ലയിലെ കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി ജനപ്രതിനിധികൾ

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ പത്തനംതിട്ട ജില്ലക്കാരായ 25 സ്ത്രീകളും 5 കുട്ടികളും 19 പുരുഷന്‍മാരും അടക്കം 49 പേര്‍ ഇറങ്ങി. ഇവരില്‍ 15 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.34 പേര്‍ ടാക്സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പത്തനംതിട്ട ജില്ലക്കാരായ 11 സ്ത്രീകളും 17 പുരുഷന്മാരും ഉള്‍പ്പെടെ 28 പേരാണ് ഇറങ്ങിയത്. 28 പേരും ടാക്സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Story highlights-77 more expatriates from Pathanamthitta returned from Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top