Advertisement

സന്നദ്ധ പ്രവർത്തകർക്ക് പൊലീസ് സേനയിൽ അവസരം

May 26, 2020
Google News 1 minute Read
chance for volunteers in police force

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സേവനം ഇനി മുതൽ പൊലീസിനും ലഭിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൊലീസ് വോളന്റിയർമാർ എന്നാണ് ഇവർ അറിയപ്പെടുക. പൊലീസ് വോളൻറിയേഴ്‌സ് എന്ന് മഞ്ഞ അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതിയ നീല നിറത്തിൽ മൂന്നിഞ്ച് വീതിയുള്ള തുണിയിൽ നിർമിച്ച ആം ബാൻഡ് ഇവർക്ക് നൽകും. രണ്ട് പേരടങ്ങുന്ന പൊലീസ് സംഘത്തിൽ ഒരാളായി ഈ വോളന്റിയർ ഉണ്ടാകും. ബൈക്ക് പട്രോൾ നടത്തുന്ന പൊലീസുകാർക്കൊപ്പവും ഇവരെ നിയോഗിക്കും.

Read Also:ലോക്ക്ഡൗൺ ലംഘിച്ച് ഹെറോയിനുമായി കറക്കം; ശ്രീലങ്കൻ പേസർക്കെതിരെ കേസ്

ഇവരുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. പൊലീസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും വോളന്റിയർമാർക്ക് നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു.

Story Highlights- chance for volunteers in police force

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here