ലോക്ക്ഡൗൺ ലംഘിച്ച് ഹെറോയിനുമായി കറക്കം; ശ്രീലങ്കൻ പേസർക്കെതിരെ കേസ്

sri lanka pacer heroin

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഹെറോയിനുമായി കറങ്ങിയ ശ്രീലങ്കൻ പേസർക്കെതിരെ കേസ്. ശ്രീലങ്കന്‍ രാജ്യാന്തര താരം ഷെഹാന്‍ മധുഷങ്കയാണ് കുടുങ്ങിയത്. ഷെഹാന്റെ കാറില്‍ നിന്ന് 2.5 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. നിലവിൽ താരത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Read Also: മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം കൈമാറാന്‍ ‘യോദ്ധാവ്’

പന്നാലയിലൂടെ സുഹൃത്തിനൊപ്പം സഞ്ചരിക്കവേയാണ് ഷെഹാൻ്റെ കാർ പൊലീസുകാർ പരിശോധിച്ചത്. കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തുടരുന്ന കർഫ്യൂ ലംഘിച്ചായിരുന്നു യാത്ര. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ഷെഹാനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വിട്ടു.

രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് നേടിയ ഫാസ്റ്റ് ബൗളറാണ് ഷെഹാന്‍. ബംഗ്ലാദേശ്, പാകിസ്ഥാന്‍ ശ്രീലങ്ക എന്നിവരുള്‍പ്പെട്ട 2018ലെ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഷെഹാൻ്റെ അരങ്ങേറ്റം. മത്സരത്തിൽ മൊര്‍താസ, റുബെല്‍, മഹ്മദുള്ള എന്നീ ബംഗ്ലാ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റുകൾ പിഴുതാണ് താരം ഹാട്രിക്ക് നേടിയത്.

Read Also: ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും

ആ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പരുക്കുകൾ വലച്ചതോടെ താരത്തിന് പിന്നീട് ഏകദിന ടീമിൽ അവസരം ലഭിച്ചില്ല. 2018ല്‍ രണ്ട് വട്ടം ഷെഹാന്‍ ബംഗ്ലാദേശിനെതിരെ ട്വന്റി20യില്‍ കളിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നതിന് മുന്‍പ് മൂന്ന് വീതം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് താരം കളിച്ചിരുന്നത്.

മാർച്ച് 20ന് ആരംഭിച്ച ലോക്ക്ഡൗൺ ലംഘനത്തിൻ്റെ പേരിൽ ആകെ 65000 പേരെയാണ് ലങ്കയിൽ അറസ്റ്റ് ചെയ്തത്. ഇന്ന് മുതൽ രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: sri lanka pacer arrested with heroin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top