Advertisement

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്ക്

May 26, 2020
Google News 1 minute Read
CORONA ALAPPUZHA

ആലപ്പുഴ ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ അബുദാബിയില്‍ നിന്നും മറ്റു രണ്ടു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. മെയ് 17ന് അബുദാബി – തിരുവനന്തപുരം വിമാനത്തില്‍ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍. ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററിലായിരുന്നു.

മെയ് 22ന് മുംബൈയില്‍ നിന്നും എറണാകുളത്ത് ട്രെയിനില്‍ എത്തിയവരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍. ഇതില്‍ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവും ഉള്‍പ്പെടുന്നു. ഇദ്ദേഹം ജില്ലയില്‍ എത്തിയശേഷം കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 24 ന് കൊവിഡ് സ്ഥിരീകരിച്ച തകഴിയിലെ കുടുംബത്തിലെ അംഗമാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍. മുംബൈയില്‍ നിന്നും എത്തിയ ശേഷം ഹോം ക്വാറന്റീനിലായിരുന്നു .

Story Highlights: Covid confirmed three persons in Alappuzha  today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here