Advertisement

ഫെയർകോഡിന് ലഭിക്കുന്നത് എസ്എംഎസ് നിരക്ക് മാത്രം; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി എക്സൈസ് വകുപ്പ്

May 26, 2020
Google News 2 minutes Read
excise denied opposition bevq

മദ്യവിൽപനക്കുള്ള ബെവ്ക്യു ആപ് വികസിപ്പിച്ച ഫെയർ കോഡിന് ഓരോ ടോക്കണിനും 50 പൈസ എന്നത് അസത്യമെന്നാവർത്തിച്ച് എക്സൈസ് വകുപ്പ്. എസ്എംഎസ് നിരക്കായ 15 പൈസ വീതം ഫെയർ കോഡിന് ബെവ് കോ നൽകും. മെസേജ് അയക്കാൻ 12 പൈസ, സ്വീകരിക്കാൻ 3 പൈസ എന്നിങ്ങനെയാണ് ഫെയർ കോഡ് മൊബൈൽ സേവന ദാതാക്കൾക്കു നൽകേണ്ടത്. ബാർ, ബിയർ – വൈൻ പാർലറുകൾ എന്നിവരാണ് 50 പൈസ വീതം ബെവ്കോയ്ക്ക് നൽകുക.

Read Also: ബുക്കിംഗ് തുകയായ 50 പൈസ കമ്പനിക്ക്; ബെവ്ക്യു ആപ്പിൽ അഴിമതി ആവർത്തിച്ച് പ്രതിപക്ഷം

ബുക്കിംഗ് തുകയായ 50 പൈസ സ്വകാര്യ കമ്പനിക്കാണ് നൽകുന്നതെന്ന ആരോപണം പ്രതിപക്ഷം വീണ്ടും ആവർത്തിച്ചിരുന്നു. ഇത് സംബന്ധിച്ച ബാറുമായുള്ള കരാർ എന്നവകാശപ്പെടുന്ന രേഖകൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ബാറുകളിൽ നിന്ന് ഈടാക്കുന്ന 50 പൈസ ഫെയർകോഡ് കമ്പനിയിലേക്ക് പോകുന്നു എന്ന കാര്യം രേഖകളിൽ സൂചിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷത്തിൻ്റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

Read Also: ബെവ്ക്യൂ സജ്ജം: ബുക്കിംഗ് നാളെ മുതൽ

നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടര ലക്ഷം രൂപയ്ക്ക് പുറമെ ഫെയർകോഡിന് മറ്റ് പണമൊന്നും നൽകുന്നില്ല എന്നാണ് ബെവ്കോ അറിയിക്കുന്നത്. 50 പൈസ ബെവ്കോയ്ക്ക് തന്നെയാണ് ലഭിക്കുന്നതെന്നും ബെവ്കോ പറയുന്നു. കമ്പനി വൃത്തങ്ങളും ഇതേ കാര്യം തന്നെയാണ് പറയുന്നത്.

അതേ സമയം, ബെവ്ക്യൂ ആപ്പിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന.

Story Highlights: excise denied opposition accusations on bevq

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here