സംസ്ഥാനത്ത് സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും

government attestation will resume tomorrow

സംസ്ഥാനത്ത് സര്‍ക്കാരിന്റെ അറ്റസ്റ്റേഷന്‍ പ്രവര്‍ത്തികള്‍ നാളെ മുതല്‍ പുനരാരംഭിക്കും. അറ്റസ്റ്റേഷന്‍ നടത്തുന്നതിന് വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടേറിയറ്റിനുളളിലെ സൗത്ത് വിസിറ്റേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നിശ്ചയിച്ചിട്ടുളള ട്രേകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് നിക്ഷേപിക്കണം. അറ്റസ്റ്റേഷന് ശേഷം ഈ സര്‍ട്ടിഫിക്കറ്റുകള്‍ അന്ന് മൂന്ന് മണിക്ക് ശേഷം തിരികെ നേരിട്ട് ശേഖരിക്കണം. യാതൊരു കാരണവശാലും അപേക്ഷകര്‍/ഏജന്‍സികളെ സെക്രട്ടേറിയറ്റിനുളളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

സെക്ഷനിലെ കൗണ്ടറുകളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. സംശയ നിവാരണം ഫോണിലൂടെ മാത്രമായിരിക്കും (ഫോണ്‍: 0471-2517107). എല്ലാ അപേക്ഷകരും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം അല്ലാത്തവ നിരസിക്കും.
അപേക്ഷയിലെ പോരായ്മകള്‍ ഫോണ്‍ മുഖേന അറിയിക്കും. വെരിഫിക്കേഷന്‍ വേണ്ടി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അത് നടത്തിയതിന് ശേഷം മാത്രമേ അറ്റസ്റ്റ് ചെയ്ത നല്‍കുകയുള്ളൂ. അത്തരം അപേക്ഷയുടെ ഫയല്‍ നമ്പര്‍ അപേക്ഷകനെ ഫോണ്‍ മുഖേന അറിയിക്കും. അപേക്ഷകര്‍/ഏജന്‍സികള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുളള എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അറ്റസ്റ്റേഷന്‍ വകുപ്പ് അറിയിച്ചു.

 

Story Highlights:  government attestation will resume tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top