കൊവിഡ്; കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത

കാസർകോഡ്, കോഴിക്കോട് ജില്ലകൾ അതീവ ജാഗ്രതയിൽ. കാസര്‍ഗാേഡ് ജില്ലയിൽ ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അതിർത്തി കടന്ന് എത്തുന്നവരിൽ നിരീക്ഷണം ശക്തമാക്കി. കോഴിക്കോട് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കൂടി. ഇന്നലെ മാത്രം 852 പേരെയാണ് പുതുതായി നിരീക്ഷണത്തിൽ ഏർപ്പെടുത്തിയത്.
ദിനം പ്രതി 100 കണക്കിനാളുകളാണ് ഇതര സംസ്ഥാനങ്ങളിൽ മഞ്ചേശ്വരം തലപ്പാടി അതിർത്തി വഴി കേരളത്തിലേക്ക് എത്തുന്നത്. 4367 പേരാണ് ജില്ലയിൽ ഇതുവരെ എത്തിയത്. ഇതിനിടയിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഊടുവഴികൾ വഴിയും നിരവധി പേർ ജില്ലയിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിരീക്ഷണം ശക്തമാക്കിയത്.
Read Also: പരീക്ഷകൾ ഇന്ന് ആരംഭിക്കും
കോഴിക്കോട് ജില്ലയിൽ പുതുതായി വന്ന 852 പേർ ഉൾപ്പെടെ 7709 പേരാണ് നിരീക്ഷണത്തിലുള്ളത്. 104 പേരുടെ സ്രവ സാമ്പിളിന്റെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ പുതുതായി പ്രവാസികൾ നിരീക്ഷണ പട്ടികയിൽ വന്നിട്ടില്ല. നിലവിൽ ആകെ 1040 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 388 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 640 പേർ വീടുകളിലുമാണ്. 14 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 108 പേർ ഗർഭിണികളാണ്. നിലവിൽ കോഴിക്കോട്ട് ആശുപത്രിയിൽ കഴിയുന്ന പോസിറ്റീവ് കേസുകളിൽ ആറ് ഇതര ജില്ലക്കാർ ഉണ്ട്. 3 മലപ്പുറം സ്വദേശികളും 2 കാസർഗോഡ് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയുമാണ് ചികിത്സയിൽ ഉള്ളത്.
coronavirus, kasargod, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here