കൊവിഡ് ബാധിച്ച് റിയാദിൽ മലയാളി മരിച്ചു

malayalee dies covid riyadh

കൊവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദിയിലെ റിയാദിൽ മരിച്ചു. ആലപ്പുഴ പ്രയാർ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തിൽ അബ്ദുസ്സലാം ആണ് മരിച്ചത്. 44 വയസായിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇരു വൃക്കകളുടെയും പ്രവർത്തനവും തകരാറിലായിരുന്നു. വെന്റിലേറ്ററിൽ കഴിയവേ ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇലക്ട്രീഷ്യനായിരുന്ന അബ്ദുസ്സലാം അഞ്ച് വർഷമായി നാട്ടിൽ പോയിട്ടില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട് നാട്ടിൽ.

Read Also:തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുടെ രോഗ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടം; സമ്പർക്ക പട്ടിക അതിവിപുലമെന്ന് സൂചന

ഇതോടെ സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 25 ആയി. ഇന്നലെ ജിദ്ദയിൽ നിന്ന് നാല് മലയാളികളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights- coronavirus, riyadh, saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top