വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

migrant labor raped infant wayanad

വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം. ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്. ഝാർഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അൻസാരി (26) യാണ് അറസ്റ്റിലായത്.

Read Also:സന്നധപ്രവർത്തകർക്ക് പൊലീസ് സേനയിൽ അവസരം

മാനന്തവാടി സിഐഎംഎം അബ്ദുൽ കരീമും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

Story Highlights- migrant labor raped infant wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top