മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 54,000 കടന്നു

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 54,000 കടന്നു. 2091 പോസിറ്റീവ് കേസുകളും 97 മരണവും സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ അതീവ ആശയിലാണ്. അതിനിടെ കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അയക്കണമെന്ന് മഹാരാഷ്ട്രയുടെ ആവശ്യത്തിനെതിരെ എതിര്‍പ്പുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തി.
54,758 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1793 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ 10 ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ് രേഖപ്പെടുത്തുന്നത്. മുംബൈയില്‍ പുതുതായി 1002 പേര്‍ക്ക് രോഗം സ്ഥീരികരിച്ചതോടെ 32,791 ആയിരിക്കുന്നു ആകെ രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 1065 ആയി.
മുംബൈയിലെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗത്തിലെ 96 ശതമാനം കിടക്കകളും 66 ശതമാനം വെന്റിലേറ്ററും രോഗികളെ കൊണ്ട് നിറഞ്ഞു .ധാരാവിയില്‍ പുതിയ 38 പോസിറ്റീവ് കേസുകളുണ്ടായി. നിലവില്‍ സ്ഥിരീകരിച്ചതില്‍ 80 ശതമാനം പേരും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി പറഞ്ഞു.
അതിനിടെ കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെ മഹാരാഷ്ട്ര ആവശ്യപ്പെട്ടതിനെതിരെ യുഎന്‍എ രംഗത്തെത്തി. മലയാളി നഴ്‌സുമാരുടെയടക്കം സംരക്ഷണം നിലവില്‍ ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് യുഎന്‍എ കത്തയച്ചു. മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്ത് ശമ്പളം പരിമിതമാണെന്നും കത്തില്‍ പറയുന്നു.നിലവിലെ ഒഴിവുകള്‍ നികത്താതെയാണ് കേരളത്തില്‍ നിന്ന് നഴ്‌സുമാരെ ആവശ്യപ്പെട്ടിരിക്കുന്നതായി യുഎന്‍എ ആരോപിച്ചു.
Story Highlights: number of Covid cases crossed 54000 In Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here