പത്തുകോടി ഭവനങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെഴുതിയ കത്ത് എത്തിക്കും; കേന്ദ്ര സർക്കാറിന്റെ വാർഷിക പരിപാടി ആഘോഷമാക്കാൻ ബിജെപി

modi- amit shah

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ബിജെപി. മേയ് 30 നാണ് ആഘോഷം നടക്കുക. അതേസമയം, രാജ്യം കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലായതിനാൽ വേറിട്ട പരിപാടികളുമായിട്ടായിരിക്കും മോദി സർക്കാരിന്റെ ഒന്നാം വാർഷികം പാർട്ടി ആഘോഷിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ ഫേസ്ബുക്ക് ലൈവിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടായിരിക്കും വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുക.

രാജ്യത്തെ പത്തുകോടിയോളം ഭവനങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെഴുതിയ കത്ത് ബൂത്ത് തല പ്രവർത്തകർ മുഖാന്തരം നേരിട്ടെത്തിക്കും. കണ്ടെയ്മെന്റ് മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും കത്ത് വിതരണം നടത്തുക. ഈ പ്രദേശങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ വഴി കത്തുകൾ എത്തിക്കാനാണ് തീരുമാനം.

Read Also:ലോക്ക് ഡൗൺ പാളി; അടുത്ത നീക്കം എന്തെന്ന് പ്രധാനമന്ത്രിയോട് രാഹുൽ

ഇതു കൂടാതെ വെർച്വൽ റാലിയും പാർട്ടി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ആയിരം ഓൺലൈൻ സംവാദങ്ങൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് ആശയത്തിലൂന്നിയായിരിക്കും വെർച്വൽ സംവാദങ്ങൾ നടത്തുകയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ സർക്കാരിന്റെ നേട്ടങ്ങളായി അവതരിപ്പിക്കും.

Story highlights-Prime Minister will deliver direct letter to 10 crore homes ,BJP to celebrate central government’s annual event

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top