‘കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭ്യമാക്കണം’; സുപ്രിംകോടതി

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രിംകോടതി. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വേണ്ട ശ്രദ്ധ പുലർത്തുന്നുണഅടെങ്കിലും അതിൽ ചില പോരായ്മകളുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിഷത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.
കുടിയേറ്റ തൊഴിലാളികളിൽ ഒരു വിഭാഗം റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും കുടുങ്ങി കിടക്കുകയാണ്. തൊഴിലാളികളിൽ ചിലർ നടന്നും ചിലർ സൈക്കിളുകളിലും ദീർഘദൂരം സഞ്ചരിക്കുന്നത് മാധ്യമങ്ങളിലൂടെ കാണാനിടയായി. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് യാത്ര സൗകര്യവും ഭക്ഷണവും താമസവും അടിയന്തിരമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
Read Also:വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി
പലയിടങ്ങളിലും തൊഴിലാളികൾക്ക് ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ഈ ഘട്ടത്തിൽ അവർക്ക് സർക്കാരുകളുടെ സഹായം അത്യാവശ്യമാണെന്ന് ജസ്റ്റിസ്മാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എംആർ ഷാ എന്നിവർ ചൂണ്ടിക്കാട്ടി.
Story highlights-‘Providing access to food, accommodation and travel for migrant workers’; The Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here