Advertisement

കൊവിഡ് സ്ഥിരീകരിച്ച 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

May 27, 2020
Google News 1 minute Read
covid 19

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 40 പേരിൽ 28 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. മഹാരാഷ്ട്രയിൽ നിന്നെത്തിയ 16 പേർ, തമിഴ്‌നാട് അഞ്ച്, ഡൽഹി മൂന്ന്, ആന്ധ്രാ, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങിൽ നിന്ന് വന്ന ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപത് പേർ വിദേശത്ത് നിന്നെത്തിയവരും മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേർ കാസർഗോഡ് സ്വദേശികളാണ്. പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,004 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി.

read also: സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

നിലവിൽ 1,07832 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1,06940 പേരും ആശുപത്രികളിൽ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here