തിരുവല്ലയില്‍ നിന്ന് 506 ഇതര സംസ്ഥാന തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് യാത്രയായി

പത്തനംതിട്ട ജില്ലയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ഇന്നലെ വൈകിട്ട് യാത്രതിരിച്ചു. ലോക്ക്ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കുന്നതും ഇതര സംസ്ഥാന തൊഴിലാളികളെ സ്‌റ്റേഷനില്‍ നിന്നും യാത്രയാക്കുന്നതും.
തിരുവനന്തപുരത്ത് നിന്നും ജാര്‍ഖണ്ഡിലേക്കുള്ള സ്പെഷല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 333 തൊഴിലാളികളാണു സ്വദേശത്തേക്കു മടങ്ങിയത്. കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 173 പേരും തിരുവല്ലയില്‍ നിന്ന് യാത്രയായി. മൊത്തം 506 പേരാണ് തിരുവല്ലയില്‍ നിന്നു ട്രെയിനില്‍ കയറിയത്. ജില്ലയില്‍ നിന്നു പുറപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റും, മാസ്‌കും നല്‍കിയാണ് യാത്രയാക്കിയത്. ജില്ലയിലെ ആറു താലൂക്കുകളില്‍ നിന്നുമാണ് തൊഴിലാളികള്‍ എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 12 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
Read Also:നാലു ജില്ലകളില്‍നിന്നുള്ള 1402 ഇതര സംസ്ഥാന തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി
കോന്നി താലൂക്കില്‍ നിന്നും 131, കോഴഞ്ചേരി താലൂക്കില്‍ നിന്നും 30, അടൂര്‍ താലൂക്കില്‍ നിന്നും 88, മല്ലപ്പള്ളി താലൂക്കില്‍ നിന്നും എട്ട്, തിരുവല്ല താലൂക്കില്‍ നിന്നും 32, റാന്നി താലൂക്കില്‍ നിന്നും 44 തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. പൊലീസ് വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു യാത്ര. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയത് കോന്നി, റാന്നി താലൂക്കുകളില്‍ നിന്നാണ്.
Story Highlights – 506 workers went to Jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here