‘പാതാൾ ലോക്’ ഇഷ്ടമായില്ല; വിരാട് കോലി അനുഷ്ക ശർമ്മയെ വിവാഹമോചനം ചെയ്യണമെന്ന് ബിജെപി നേതാവ്

BJP Leader anushka sharma virat kohli paatal lok

വിരാട് കോലി അനുഷ്ക ശർമ്മയെ വിവാഹമോചനം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. ഉത്തർപ്രദേശിലെ ലോനിയിൽ താമസിക്കുന്ന നന്ദകിഷോർ ഗുർജാർ എന്ന ബിജെപി നേതാവ് വിചിത്രമായ ആവശ്യവുമായി മുന്നോട്ടുവന്നത്. അനുഷ്ക ശർമ്മ നിർമ്മിച്ച ‘പാതാൾ ലോക്’ എന്ന വെബ് സീരീസ് ഇഷ്ടമാവാത്തതാണ് കാരണം. സീരീസിന്റെ സ്ട്രീമിംഗ് നിർത്തണം എന്നാവശ്യപ്പെട്ട് ഇയാൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറിനു കത്തയക്കുകയും ചെയ്തു.

‘പാതാൾ ലോകി’ൽ അനുവാദമില്ലാതെ ബിജെപി നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും അത് രാജ്യദ്രോഹക്കുറ്റമാണെന്നും ഗുർജാർ പറയുന്നു. ന്യൂസ് റൂം പോസ്റ്റിനോട് സംസാരിക്കവേയാണ് വിരാട് അനുഷ്കയെ വിവാഹമോചനം നടത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെ ഇയാൾ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

നെറ്റ്ഫ്ലിക്സിന്റെ സേക്രഡ് ഗെയിംസിനു പകരമെന്നോണം ആമസോൺ പ്രൈം പുറത്തിറക്കിയ സീരീസാണ് പാതാൾ ലോക്. പ്രമാദമായ ഒരു കേസ് അന്വേഷിക്കാനിറങ്ങുന്ന പൊലീസ് ഓഫീസർ മനസ്സിലാക്കുന്ന അധോലോകമാണ് സീരീസിന്റെ ഇതിവൃത്തം. മികച്ച അഭിപ്രായമാണ് സീരീസ് നേടിയിരിക്കുന്നത്.

Story Highlights-BJP Leader anushka sharma virat kohli paatal lok

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top