ഹോട്ട്‌സ്‌പോട്ടിൽ നിന്നെത്തിയ ആളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റാൻ വൈകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പ്രതിഷേധം

ഇടുക്കി നെടുങ്കണ്ടത്ത് താന്നിമൂടിൽ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റുവാൻ വൈകിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെ മരിച്ചയാളുടെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്നും മാറ്റിയത്. ജില്ലയിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് വീട്ടിൽ എത്തിയ ആളായതിനാൽ ആരോഗ്യ വകുപ്പ് അധികൃതർ എത്തിയ ശേഷമാണ് മൃതദേഹം വീട്ടിൽ നിന്ന് മാറ്റുവാൻ കഴിഞ്ഞത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് നെടുങ്കണ്ടം താന്നിമൂട് സ്വദേശി രാജനെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും രാജൻ ഹോട്ട്സ്‌പോട്ടായ പുറ്റടിയിൽ നിന്ന് വീട്ടിൽ എത്തിയ ആളായതിനാൽ ആരോഗ്യ വകുപ്പ് അധികൃതർ എത്താതെ മൃതദേഹം വീട്ടിൽ നിന്ന് എടുക്കുവാനോ മറ്റ് നടപടികൾ കൈക്കൊള്ളുവാനോ സാധിക്കില്ലന്ന് പൊലീസ് അറിയിച്ചു. തുടർന്ന് രാത്രിയിൽ തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഇന്ന് ഉച്ചയോടെയാണ് സ്ഥലത്തെത്തിയത്. മൃതദേഹം മാറ്റുവാൻ വൈകിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
Read Also:ഇടുക്കി ഡാമിന്റെ ജലനിരപ്പ് 30 അടി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡ്
പുറ്റടി പിഎച്ച്എസിയിൽ നഴ്‌സായി ജോലി ചെയ്യുന്ന മരുമകളുടെ വീട്ടിൽ ഈ മാസം 11നാണ് രാജൻ പോയത്. 14ാം തിയതി പുറ്റടിയിലെ ബേക്കറി ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടെ ഹോട്ട്‌സ്‌പോട്ടാക്കിയിരുന്നു. രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹം പ്രത്യേക ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശ്രവ പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും. പരിശോധനാ റിപ്പോർട്ട് വന്ന ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
Story highlights-dead body didnt taken to hospital, blame, health department officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here